Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Becomes

ഡെറാഡൂണിൽ യുവാക്കളുടെ "പ്രതിധ്വനി'യായി രാഹുൽ

ഡെ​റാ​ഡൂ​ൺ: ഡെ​റാ​ഡൂ​ൺ റേ​സ് കോ​ഴ്‌​സി​ലെ ബ​ന്നു സ്കൂ​ൾ ഗ്രൗ​ണ്ട് ഉ​ത്ത​രാ​ഞ്ച​ലി​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ കു​ളി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ന്‍റെ വീ​ഴ്ച​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും പ്ര​തി​ധ്വ​നി​യാ​കാ​ൻ രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി വ​ച്ച “ഛാത്രോം ​കീ ഗൂ​ഞ്ജ്’’ എ​ന്ന മ​ഹാ​റാ​ലി​യു​ടെ വേ​ദി​യാ​കാ​നൊ​രു​ങ്ങു​ന്ന സ്കൂ​ളി​ലെ ചെ​ളി നി​റ​ഞ്ഞ ഗ്രൗ​ണ്ടി​ലേ​ക്ക് ക​ന​ത്ത മ​ഴ​യ്ക്കി​ട​യി​ലും ആ​യി​ര​ങ്ങ​ൾ ഒ​ഴു​കിയെത്തി.

ഓ​ഡി​റ്റോ​റി​യ​ത്തി​നു പു​റ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലും സ​ൺ ഷേ​ഡി​ലും ക​യ​റി​യി​രു​ന്നാ​ണ് ആ​ളു​ക​ൾ രാ​ഹു​ലി​നെ കാ​ത്തി​രു​ന്ന​ത്.രാ​ഹു​ൽ സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​ത്ര​യും നേ​രം ആ​വേ​ശ​ഭ​രി​ത​രാ​യി​രു​ന്ന ജ​നം ശ്ര​ദ്ധാ​ലു​ക്ക​ളാ​യി. രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ൽ സ​ർ​ക്കാ​ർ വ​രു​ത്തി​യ വീ​ഴ്ച​ക​ളും വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ല അ​ന്യാ​യ​ങ്ങ​ളും രാ​ഹു​ൽ അ​ക്ക​മി​ട്ടു നി​ര​ത്തി.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക​ളി​ൽ സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്തി​യ രാ​ഹു​ൽ പേ​പ്പ​ർ ചോ​ർ​ച്ച​ക​ൾ മൂ​ലം ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട​വ​രെ​യും സ​ദ​സി​നു മു​ന്നി​ലെ​ത്തി​ച്ചു. പ​ല​ത​വ​ണ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നി​ട്ടും ഒ​രാ​ൾ​ക്കു​പോ​ലും ശി​ക്ഷ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. ഛാത്രോം ​കീ ഗൂ​ഞ്ചി​ന്‍റെ റാ​ലി​ക​ൾ രാ​ജ്യ​മെ​ങ്ങും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യാ​ണ് രാ​ഹു​ൽ വേ​ദി വി​ട്ട​ത്.

Latest News

Corehub Up